ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്

ഭരണം മാറി, കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറിയടക്കം 4 പേർക്ക് എതിരെ വോളിബോളിൽ കൈയ്യിട്ട് വാരിയതിന് കേസ്
Jun 6, 2026 09:38 AM | By PointViews Editor

കോഴിക്കോട്:അഖിലേന്ത്യാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് അടക്കം നാല് പേർക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. സംഘാടക സമിതി വ്യാജ വൗച്ചറുകൾ നിർമ്മിച്ച് പണം തട്ടിയെന്നാണ് വിജിലൻസ് കണ്ടെത്തിയത്.

കോഴിക്കോട്: 2018 ലെ അഖിലേന്ത്യാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ക്രമക്കേടിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി അടക്കം 4 പേർക്കെതിരെ കേസ്. സംഭവത്തിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്. ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നതായുള്ള വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. കഴിഞ്ഞ വർഷം ക്രമക്കേട് കണ്ടെത്തി വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ശുപാർശ ചെയ്‌തിരുന്നു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം 2 മെഹബൂബാണ് കേസിലെ മൂന്നാം പ്രതിയാണ്. യുഡിഎഫ് കൗൺസിലർ നാലകത്ത് ബഷീറാണ് കേസിലെ ഒന്നാം പ്രതി. സി സത്യൻ, അഹമ്മദ് കുട്ടി, മൊയ്തീൻ കോയ എന്നിവരാണ് മറ്റ് പ്രതികൾ. സംഘാടക സമിതിയുടെ പേരിൽ വ്യാജ വൗച്ചർ നിർമ്മിച്ചെന്ന് വിജിലൻസ് കണ്ടെത്തി. ടൂറിസ്റ്റ് ഹോമിൻ്റെ പേരിൽ വലിയ തുക വാങ്ങിയെടുത്തുവെന്നും കണ്ടെത്തൽ. ഭക്ഷണത്തിന്റെ പേരിൽ ഹാജരാക്കിയ വൗച്ചർ വിശ്വസനീയമല്ലെന്നും യാത്ര ചെലവ് കാണിക്കുന്ന വൗച്ചറും വ്യാജമായി നിർമ്മിച്ചെന്നും വിജിലൻസ് പറയുന്നു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച ഗ്രാൻഡ് ചെലവിട്ടതിന് കൃത്യമായ രേഖകൾ ഇല്ലെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. കണ്ണൂർ പേരാവൂർ സ്വദേശിയും വോളിബോൾ താരം ജിമ്മി ജോർജിൻ്റെ സഹോദരനും ദേശീയ താരവുമായിരുന്ന സെബാസ്റ്റ്യൻ ജോർജ് നൽകിയ പരാതിയിലായിരുന്നു വിജിലൻസ് അന്വേഷണം.


പരാതിയെ പറ്റി സെബാസ്റ്റ്യൻ ജോർജിൻ്റെ വിശദീകരണം.

സംസ്ഥാന വോളീബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട കോഴിക്കോട് ദേശീയ വോളീബോൾ ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടും അഴിമതിയും

ഗോൾ അടിക്കാൻ മെസ്സി വരുന്നതുവരെ ഞാൻ കാത്തിരിക്കുകയായിരുന്നു. ആദ്യം അന്വേഷിച്ച കണ്ണൂർ ക്രൈം ബ്രാഞ്ച് അഴിമതി ശരി വെച്ചു .എന്നാൽ ബോൾ വിജിലൻസിന്റെ കോർട്ടിലേക്ക് തട്ടികൊടുത്തു . വിജിലൻസുകാരും അഴിമതിയും ,ലക്ഷങ്ങളുടെ ക്രമക്കേടും ശരിവെച്ചു . എന്നാൽ ആരെയും അറസ്റ്റ് ചെയ്യാതെ കേസ് രജിസ്റ്റർ ചെയ്യാതെ 7 മാസം മുൻപ് ബോൾ നടക്കാവ് പൊലീസിന് തട്ടികൊടുത്തു . നടക്കാവ് പോലീസ് അത് കസബ പൊലീസിന് തട്ടികൊടുത്തു . ഗോൾ അടിക്കാൻ പൊലീസുകാർക്കു ഭയം . കേസ് എടുക്കണം എന്ന് വിജിലൻസ് പറഞ്ഞ അഞ്ചു കുറ്റക്കാരിൽ ഒരാൾ സിപിഎം പാർട്ടിയുടെ ജില്ലാ സെക്രെട്ടറി . വേറൊരാൾ പെരിന്തൽമണ്ണയിലെ യു ഡി എഫിന്റെ കൗൺസിലർ . കുറ്റക്കാരെ അറസ്റ്റ് ചെയ്‌താൽ യു ഡി എഫും , എൽ ഡി എഫും പിണങ്ങും . കുറ്റക്കാരെ അറസ്റ്റ് ചെയ്‌താൽ പിണറായി സർക്കാർ നിലം പൊത്തും എന്നുവരെ ആണ് കോഴിക്കോട് നിന്നും , മലപ്പുറത്ത് നിന്നും ലഭിച്ച വാർത്തകൾ .

ഏതായാലും മെസ്സി വരുന്നതുവരെ കാത്തിരിക്കാൻ ഒന്നും ഞാൻ തയ്യാറല്ല . ഒരു പരിഹാരം കണ്ടു പിടിച്ചേ മതിയാകൂ . എന്റെ എളിയ ബുദ്ധിയിൽ തോന്നിയ കാര്യം

കുറ്റക്കാരുടെ പട്ടികയിൽ 5 പേര് ആണ് ഉള്ളത് . എല്ലാവരെയും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിൽ വിളിച്ചു

വരുത്തുക . കണ്ണ് കെട്ടി നിൽക്കാൻ പറയുക . നടക്കാവ് , കസബ , ടൌൺ , ചേവായൂർ , മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ മാരെയും വിളിച്ചു വരുത്തുക . അഞ്ചു പേരും ഓരോരുത്തരെ അറസ്റ്റ് ചെയ്യട്ടെ . ആര് ആരെയാണ് അറസ്റ്റ് ചെയ്തത് എന്ന് മനസ്സിലാവുകയില്ല . പാർട്ടിക്കാർ തങ്ങളെ വേട്ടയാടും എന്ന് പോലീസുകാർ പേടിക്കേണ്ട .

പിന്നെ ഒരു മാർഗം ഉള്ളത് കുറ്റക്കാർ ആരായാലും മുഖം നോക്കാതെ നടപടി എടുത്തോളാൻ പിണറായി സഖാവും , ഗോവിന്ദൻ സഖാവും ഒരു പ്രസ്താവന കൊടുക്കുക എന്നുള്ളതായിരുന്നു . അതിനു അവർ തയ്യാറാവുമോ എന്നുള്ളതാണ് പ്രശ്നമെന്ന് . ചാനലുകാരും , പത്രക്കാരും ചോദിച്ചു നടന്നു.



2018 ൽ കോഴിക്കോട് നടന്ന ദേശീയ വോളീബോൾ ചാംപ്യൻഷിപ്പിൻറെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടു 5പേർക്കെതിരെ നടക്കാവ് പോലീസ് ഐ പി സി 403,406 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു . നാലകത്തു ബഷീർ ,സി സത്യൻ ,മെഹബൂബ് ,അഹമ്മദ്‌കുട്ടി ,മൊയ്‌തീൻ കോയ എന്നിവർക്കെതിരെ ആണ് കേസ് .

2021 നവംബറിൽ സെബാസ്റ്റ്യൻ ജോർജ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കണ്ണൂർ ക്രൈം ബ്രാഞ്ചും , കോഴിക്കോട് വിജിലൻസും അന്വേഷണം നടത്തി .തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഉൾപ്പടെ ഒരു കോടി 66 ലക്ഷം രൂപ ദേശീയ ചാമ്പ്യൻഷിപ്പിന് വേണ്ടി പിരിച്ചെങ്കിലും കൃത്യമായ രേഖകൾ സൂക്ഷിക്കാതെ ,കൃത്രിമ വൗച്ചറുകൾ ഉണ്ടാക്കി ലക്ഷങ്ങളുടെ ക്രമക്കേട് നടത്തി എന്ന് വിജിലൻസ് കണ്ടെത്തി .അവരുടെ ശുപാര്ശയിലാണ് 5 പേർക്കെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് . തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും പിരിച്ച 794000 രൂപ തിരികെ പിടിക്കാൻ വിജിലൻസ് ശുപാര്ശപ്രകാരം ഇതിനകം നടപടി തുടങ്ങിയിട്ടുണ്ട് . നടക്കാവ് പോലീസ് ആണ് ഇനി വിശദമായ അന്വേഷണം നടത്തുക .

നാലകത്തു ബഷീറിനെയും ,സത്യനെയും വോളീബോൾ അസോസിയേഷനിൽ നിന്നും പുറത്താക്കുമോ ? വോളീബോൾ അസോസിയേഷനെ വഞ്ചിച്ചവർക്കെതിരെ അസോസിയേഷൻ തന്നെ പോലീസിൽ പരാതി കൊടുക്കുമോ ? ലക്ഷങ്ങൾ തിരിമറി നടത്തിയ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി അംഗം രാജി വെക്കുമോ ? ലക്ഷങ്ങളുടെ ക്രമക്കേടിന് കൂട്ട് നിന്ന സി പി എം ജില്ലാ സെക്രട്ടറിയെ പാർട്ടി പുറത്താക്കുമോ ? അതോ ന്യായീകരണ തൊഴിലാളികൾ രംഗത്തിറങ്ങിമോ ? അന്വേഷണം സ്റ്റേ ചെയ്യണം എന്ന് പറഞ്ഞു ആരെങ്കിലും ഹൈക്കോടതിയെ സമീപിക്കുമോ ?

The regime has changed, a case has been registered. A case has been registered against 4 people, including the CPM district secretary, for allegedly tampering with a volleyball

Related Stories
വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ ആശങ്ക

Jun 26, 2026 09:56 PM

വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ ആശങ്ക

വിലങ്ങാട് വനത്തിൽ നിന്ന് കുട്ടിയുടെ കരച്ചിൽ. ടോർച്ച് വെളിച്ചം. നാട്ടുകാരിൽ...

Read More >>
ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു

Jun 26, 2026 09:28 PM

ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വരുന്നു

ലഹരി മാഫിയയുടെ വേരറുക്കാൻ കേരളം; മയങ്ങില്ല കേരളം പോർട്ടലും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും...

Read More >>
പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

Jun 26, 2026 08:07 PM

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ 30ന്

പരിസ്ഥിതി ലോലം : മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും യോഗം ജൂൺ...

Read More >>
ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

Jun 26, 2026 12:49 PM

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ മുമ്പൻമാർ

ഓ.... ഹാർവാർഡ്, മാസച്യുസെറ്റ്സ്, സ്റ്റാൻഫോർഡ്, ഓ...ഓക്സ്ഫോർഡ്, ഇവർ...

Read More >>
10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

Jun 26, 2026 10:54 AM

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ ഗോൾസ്

10 ദിവസം കൊണ്ട് 10 ലക്ഷം ഗോളടിച്ച് കേരളത്തിലെ സ്കൂൾ തൂഫാൻ...

Read More >>
വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

Jun 26, 2026 07:57 AM

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26 മുതൽ

വൈദ്യുതി സുരക്ഷാ വാരാചരണം ജൂൺ 26...

Read More >>
Top Stories